ശാസ്താംപാറയിൽ അഡ്വഞ്ചര്‍ ടൂറിസം അക്കാദമി
തിരുവനന്തപുരം : സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനും ഈ രംഗത്ത് ആവശ്യമായ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനുമായി തിരുവനന്തപുരം ജില്ലയിലെ ശാസ്താംപാറയില്‍ ഒരു അഡ്വഞ്ചര്‍ ടൂറിസം അക്കാദമി സ്ഥാപിക്കും. ഇത് കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. ഒരു വര്‍ഷത്തിനകം ഇത് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഈ കാര്യം അറിയിച്ചത്.