വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തില്‍ കുറവ്; സ്ട്രോങ് റൂമുകൾ ഇന്ന് തുറക്കും
പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ കുറവുള്ളതായി സംശയമുണ്ടെന്ന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആറന്മുളയിലെ സ്ട്രോംഗ് റൂം രേഖകള്‍ ഇന്ന് ഓഡിറ്റ് വിഭാഗം പരിശോധിക്കും.
വഴിപാട് രസീത് ബുക്ക്, നാലാം നമ്പര്‍ രജിസ്റ്റര്‍, സ്ട്രോംഗ് റൂം രജിസ്റ്റര്‍,സ്ട്രോംഗ് റൂം മഹസര്‍ എന്നീ രേഖകളാണ് പരിശോധിക്കുന്നത്.85 ഇനങ്ങളിലായി 30 കിലോ സ്വര്‍ണവും 10 കിലോ വെള്ളിയും കുറവുള്ളതായി കണ്ടെത്തിയത്.