Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ലോക്ക്‌ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി

31 May 2020 11:55 AM

​​​​​​ന്യൂഡല്‍ഹി: ലോക്ക്‌ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കീ ബാത്ത് വഴി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ജനസംഖ്യ കൂടുതലായിട്ടും ഇന്ത്യയില്‍ കൊവിഡിനെ പ്രതിരോധിക്കാനായി. സാമ്പത്തികരംഗത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദേഹം ആഗോളതലത്തിലേത് പോലെ രാജ്യത്ത് രോഗവ്യാപനമുണ്ടായില്ലെന്നും പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പറഞ്ഞ അദേഹം രാജ്യത്തിന് മുന്നിലുള്ളത് പലതരം വെല്ലുവിളികളാണെന്നും പറഞ്ഞു. സാധാരണക്കാര്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. പരസ്പരം സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങി. പോരാട്ടത്തില്‍ അണിചേര്‍ന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച അദേഹം പുതിയ മാര്‍ഗങ്ങളിലൂടെ പ്രതിരോധം തുടരണമെന്നും പറഞ്ഞു.

ഓണ്‍ലൈന്‍ പഠനങ്ങള്‍ അടക്കമുള്ള പുതിയ മാര്‍ഗങ്ങള്‍ രാജ്യം തേടുകയാണ്. ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. കൊവിഡിനെതിരായ പോരാട്ടം നീണ്ടുനില്‍ക്കുന്നതാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കൊവിഡ് ബാധിച്ചിട്ടുണ്ട്. രാജ്യം കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പമുണ്ട്. റെയില്‍വെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി പ്രവര്‍ത്തിച്ചു.പ്രതിസന്ധി സമസ്ത മേഖലകളെയും ബാധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ പാവപ്പെട്ടവരുടെ ദുരിതം വര്‍ദ്ധിച്ചു. കൊവിഡിനെ നേരിടാന്‍ പുതിയ വഴികള്‍ തേടണം. രാജ്യം സ്വയംപര്യാപ്തത നേടുകയാണ്. ജനങ്ങള്‍ സ്വദേശി ഉത്പനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ആയുര്‍വേദത്തിന് സമൂഹത്തില്‍ പ്രസക്തി വര്‍ദ്ധിച്ചു. യോഗയും ആയുര്‍വേദവും ലോകം ഏറ്റെടുത്തു. ഒട്ടേറെ ലോകനേതാക്കളുമായി താന്‍ സംസാരിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി കൊവിഡിനെ പ്രതിരോധിക്കാന്‍ യോഗയും മുഖ്യപങ്ക് വഹിച്ചതായി പറഞ്ഞു.

ആയുഷ്‌മാന്‍ ഭാരത് രാജ്യത്തെ വിപ്ലവകരമായ പദ്ധതിയാണ്. തൊഴിലാളികളെ ശക്തിപ്പെടുത്തേണ്ടാണ് രാജ്യത്തിന് ആവശ്യമാണ്. ശാക്തീകരണം വികസനത്തിന് അനിവാര്യമാണ്. ഒരു കോടി ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഗ്രാമീണര്‍ക്ക് പ്രത്യേക ചികിത്സ പദ്ധതി ഏര്‍പ്പെടുത്തിയെന്നും വെട്ടുകിളി ആക്രമണം രാജ്യത്തെ കര്‍ഷകര്‍ക്ക് ഭീഷണിയാണെന്നും അദേഹം പറഞ്ഞു.

മഴവെള്ളം സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പറഞ്ഞ അദേഹം ബംഗാള്‍ നേരിടുന്ന പ്രതിസന്ധിയില്‍ രാജ്യം ഒപ്പമുണ്ടെന്നും പറഞ്ഞു. ചുഴലിക്കാറ്റ് തകര്‍ത്ത ബംഗാളിന് ആവശ്യമായ സഹായം നല്‍കുമെന്നും കൂട്ടിചേര്‍ത്തു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration