ഇന്ത്യയുമായി രാജ്യാന്തര മധ്യസ്ഥതയിൽ ചർച്ചയ്ക്ക് തയാർ: ഇമ്രാൻ ഖാൻ
ബിഷേക് : കശ്മീർ വിഷയത്തിലടക്കം രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന നിലപാടുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഷാങ്ഹായ് ഉച്ചകോടിക്കിടെ ഒരു റഷ്യന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇമ്രാന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയാകാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ തനിക്കു ലഭിച്ച വലിയ ജനവിധി മോദി ഉപയോഗിക്കണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം വളർത്തുന്നതിന് ഷാങ്ഹായ് ഉച്ചകോടി സഹായകമാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
അതേസമയം, ഷാങ്ഹായ് ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ നേതാക്കളുമായി ചർച്ച നടത്തും. ഇറാൻ, ഖസാക്കിസ്ഥാൻ, ബെലാറസ്, മംഗോളിയ എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരുമായാണു കൂടിക്കാഴ്ച.