ഐഎഫ്എഫ്കെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ക്രിസ്റ്റോഫ് സനൂസിക്ക്
അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഡ്രോണ്‍ ബി.എസ്.എഫ് വെടിവെച്ച് തുരത്തി. അര്‍ണിയ മേഖലയിലെ രാജ്യാന്തര അതിര്‍ത്തിയില്‍ വെള്ളിയാഴ്ച പുലര്‍ച്ച 4.25ഓടെയാണ് േഡ്രാണ്‍ സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രോണ്‍ വീഴ്ത്താന്‍ അതിര്‍ത്തി രക്ഷസേന (ബി.എസ്.എഫ്) ആറുതവണ വെടിയുതിര്‍ത്തുവെങ്കിലും ഉടന്‍ പാകിസ്താന് ഭാഗത്തേക്ക് മടങ്ങി.
ഞായറാഴ്ച ജമ്മു വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ബോംബാക്രമണമുണ്ടായതിനാല് സൈന്യം കനത്ത ജാഗ്രതയിലായിരുന്നു. ഇതിനു ശേഷം മൂന്നു ദിവസം തുടര്‍ച്ചയായി ജമ്മുവിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് മുകളില്‍ ഡ്രോണുകള്‍ എത്തിയെങ്കിലും സേന വെടിവെച്ചതോടെ പറന്നകന്നു. ഡ്രോണുകള്‍ സുരക്ഷ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ രജൗരി ജില്ലയില്‍ ഡ്രോണുകളുടെ സംഭരണവും വില്പനയും നിരോധിച്ചിരുന്നു.
അതേസമയം, ജമ്മു വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ബോംബ് സ്ഫോടനം നടത്തിയത് വളരെ ഗൗരവമുള്ളതും അപകടകരവുമാണെന്ന് ബി.എസ്.എഫ് മേധാവി രാകേഷ് അസ്താന. ഈ ഭീഷണി നേരിടാന്‍ അടിയന്തരമായി സാങ്കേതികവിദ്യ വികസിപ്പിക്കണം. 6,300 കിലോ മീറ്റര്‍ അതിര്‍ത്തിയില്‍ ബി.എസ്.എഫിനാണ് സുരക്ഷ ചുമതല. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ തുരങ്കങ്ങള്‍ വഴി നുഴഞ്ഞുകയറ്റക്കാര്‍ കടക്കുന്നത് കണ്ടെത്തുക എന്നതാണ് ബി.എസ്.എഫ് ഇേപ്പാള്‍ നേരിടുന്ന വെല്ലുവിളി. ഇതിലൂെട രാജ്യത്തേക്ക് മയക്കുമരുന്നും കടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.