കെഎസ്ആർടിസി സമ്പൂർണ്ണ ഡിജിറ്റൽ ആകുന്നു
എല്ലാ സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം അടിയന്തരമായി നടപ്പിലാക്കാന്‍ കെ.എസ്.ആര്.ടി.സി തീരുമാനിച്ചു. യാത്രക്കാര്‍ നല്കിയ നിര്‍ദ്ദേശങ്ങളും പരാതികളും പരിഗണിച്ചാണ് ഈ പരിഷ്ക്കാരം നടപ്പാക്കിയത്.
സൂപ്പര്‍ഫാസ്റ്റ് പുന:ക്രമീകരണത്തിന്റെ ഭാഗമായി ചില ഡിപ്പോകളില്‍ നിന്നും ബസ്സുകള്‍ പിന്‍വലിച്ചപ്പോള്‍ ആ പ്രദേശത്തെ യാത്രക്കാര്‍ക്ക് ആവശ്യാനുസരണം സീറ്റുകള്‍ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന പരാതിയാണ് ഉയര്‍ന്നത്. സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 15 മിനിറ്റ് ഇടവേളകളില്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ലഭ്യമാകുന്ന തരത്തില്‍ ക്രമീകരിച്ചു. ഈ ക്രമീകരണം വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കിയിരുന്നു.
എന്നാല്‍ ചില ഷെഡ്യൂളുകളുടെ സമയമാറ്റം സ്ഥിരയാത്രക്കാരെ ദോഷകരമായി ബാധിച്ചുവെന്ന് ധാരാളം യാത്രക്കാര്‍ കെ.എസ്.ആര്.ടി.സി ഏര്‍പ്പെടുത്തിയ വാട്സ്ആപ്പ് നമ്ബറിലും ഫോണ്‍ നമ്ബറിലും പരാതി അറിയിക്കുകയും, ഇത് പരിഹരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. യാത്രക്കാരുടെ ഭാഗത്തുനിന്നും ലഭിച്ച പരാതികളും നിര്‍ദ്ദേശങ്ങളും കെ.എസ്.ആര്.ടി.സി എം.ഡി. എം.പി.ദിനേശ് വിശദമായി പരിശോധിച്ചാണ് നടപടി എടുത്തിരിക്കുന്നത്.