വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇപ്രാവശ്യം വോട്ടില്ല
നടന് മമ്മൂട്ടിക്ക് ഇപ്രാവശ്യം വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതിനാലാണ് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തത്. സാധാരണ പനമ്ബള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനായി എത്താറുള്ളത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മമ്മൂട്ടി ഇവിടെ വോട്ട് ചെയ്യാനെത്തുന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് വോട്ടില്ലെന്ന വിവരം മനസിലാക്കിയത്.
മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഷൂട്ടിങിന്റെ തിരക്കുകള്‍ക്കിടയിലും വോട്ട് രേഖപ്പെടുത്താന്‍ താരം എത്തുന്ന പതിവുണ്ടായിരുന്നു.