എന്റെ ലാലിന്... ; മനോഹരമായ ജന്മദിന ആശംസകളുമായി മെഗാ സ്റ്റാർ മമ്മൂട്ടി..!
മലയാള സിനിമയുടെ നെടുംതൂണുകളായിനിലനിൽക്കുന്ന മഹാനടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. മലയാളികളുടെ രണ്ടു ഹൃദയങ്ങളാണ് ഇവർ. മോഹൻലാലിന് മമ്മൂട്ടി തന്റെ ഇച്ചാക്ക ആണെങ്കിൽ മമ്മൂട്ടിക്ക് മോഹൻലാൽ തന്റെ സ്വന്തം ലാലുവാണ്. നാൽപതു വർഷത്തെ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചു കൂടി മനസ്സ് തുറന്നു കൊണ്ട് തന്റെ ലാലുവിന് മമ്മുക്ക നേർന്ന അറുപതാം പിറന്നാൾ ആശംസകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മമ്മുക്കയുടെ വാക്കുകൾ ഇങ്ങനെ, ലാലിൻറെ ജന്മദിനമാണിന്നു. ഞങ്ങൾ തമ്മിൽ പരിചയമായിട്ടു ഇപ്പോൾ ഏതാണ്ട് മുപ്പത്തിയൊന്പത് വർഷം കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്, ആ പരിചയം ദാ ഇന്ന് വരെ. എന്റെ സഹോദരങ്ങൾ എന്നെ വിളിക്കുന്നത് പോലെയാണ് ലാലെന്നെ സംബോധന ചെയ്യുന്നത്. ഇച്ചാക്ക എന്ന്. പലരും അങ്ങനെ വിളിക്കുമ്പോഴും, മറ്റുള്ളവർ ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്രത്തോളം സന്തോഷം തോന്നാറില്ല. ലാലു വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. എന്റെ സഹോദരൻ വിളിക്കുന്നത് പോലെ ഒരു തോന്നൽ വരാറുണ്ട്.
വീഡിയോ കാണാം :