നീറ്റ് ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി : അഖിലേന്ത്യ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം (NEET) പ്രസിദ്ധീകരിച്ചു. 14,10,755 പേര് പരീക്ഷയെഴുതിയതില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.720 ല്‍ 701 മാര്‍ക്ക് നേടി രാജസ്ഥാന് സ്വദേശി നളിന്‍ ഖണ്ഡേവാള്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. മെയ് അഞ്ചിനാണ് NEET പരീക്ഷ നടന്നത്. 700 മാര്‍ക്ക് നേടി ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
695 മാര്‍ക്ക് നേടി തെലങ്കാനയില്‍ നിന്നുള്ള മാധുരി റെഡ്ഡി പെണ്‍കുട്ടികളില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ ഏഴാം റാങ്കും നേടി.കേരളത്തില്‍നിന്ന് പരീക്ഷയെഴുതിയ 66.59 ശതമാനം പേര് യോഗ്യത നേടി.