പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ' മാറ്റരുത്; പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ച് മന്ത്രി വി ശിവൻകുട്ടി
മുംബൈ: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് എംപിയ്ക്ക് രണ്ടു ലക്ഷം രൂപ പിഴ. മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര എംപിയായ നവനീത് കൗര്‍ റാണയ്ക്കാണ് ബോംബൈ ഹൈക്കോടതി പിഴ ചുമത്തിയത്. അമരാവതിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് നവനീത് കൗര്‍ റാണ. സിനിമാ താരം കൂടിയായ നവനീത് കൗര്‍ റാണ ആദ്യമായാണ് എംപിയാകുന്നത്.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് നവനീത് കൗര്‍ റാണയുടെ എംപി സ്ഥാനംതന്നെ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശിവസേനാ നേതാവ് ആനന്ദ് റാവുവിനെ തോല്‍പ്പിച്ചാണ് ഇവര്‍ എംപിയായത്. ശിവസേനയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ പലപ്പോഴും മാദ്ധ്യമ ശ്രദ്ധ നേടിയ എംപിയാണിവര്‍.
മഹാരാഷ്ടാ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ തന്നെ ജയിലില്‍ അടയ്ക്കുമെന്ന് ശിവസേനാ എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്ന് നവനീത് കൗര്‍ റാണ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്ന ഭീഷണിയുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.