കണ്ണൂരിൽ സിപിഐഎം -ലീഗ് സംഘർഷം :പികെ ശ്രീമതി ടീച്ചറെ തടഞ്ഞു
കണ്ണൂർ : റീ പോളിംഗ് നടക്കുന്ന പാമ്പുരുത്തിയിൽ വോട്ട് ചോദിച്ചെത്തിയ പി കെ ശ്രീമതി ടീച്ചറെ തടഞ്ഞുവയ്ക്കാൻ ലീഗ് പ്രവർത്തകർ ശ്രമിച്ചു.ഇതിനെ തുടർന്ന് സിപിഐഎം മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ ചെറിയതോതിൽ സംഘർഷം ഉണ്ടായി.
ഒരു വീട്ടിലെത്തി വോട്ട് ചോദിക്കുന്നതിനിടെയാണ് ശ്രീമതി ടീച്ചറെ ലീഗുകാർ തടഞ്ഞത്.ഇത് ചോദിക്കാനെത്തിയ എൽഡിഎഫ് പ്രവത്തകരും ലീഗ് പ്രവർത്തരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയിരുന്നു.
മയ്യിൽ പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.പി കെ ശ്രീമതി ടീച്ചർ പിന്നീട് വോട്ട് ചോദിച്ചത് പോലീസ് സംരക്ഷണയിലായിരുന്നു.