ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികള്‍ക്ക് 10.07 കോടി
തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന് മുഖാന്തിരം കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ക്കായി ഒന്നാം ഘട്ടത്തില്‍ 10.07 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിവിധ സഹായ ഉപകരണങ്ങള്‍, കൃത്രിമ കൈകാലുകള്‍, ഇലക്ട്രോണിക് വീല്‍ചെയര്‍ എന്നിവയ്ക്കായി 2.18 കോടി രൂപയും, മോട്ടോറൈസ്ഡ് സ്കൂട്ടറില്‍ സൈഡ് വീല്‍ ഘടിപ്പിക്കുന്നതിനായി 15,000 രൂപ വീതം നല്‍കുന്നതിന് 2 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 4 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.