പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹൻലാൽ കുഞ്ഞാലി മരയ്ക്കാരായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
മോഹൻലാൽ കുഞ്ഞാലി മരയ്ക്കാരായി എത്തുന്ന 'മരയ്ക്കാർ: അറബി കടലിന്റെ സിംഹം' റിലീസ് തീയതി പ്രഖ്യാപിച്ചു. 2020 മാർച്ച് 19ന് ചിത്രം റിലീസ് ചെയ്യും എന്നാണ് മോഹൻലാൽ തന്നെ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ: അറബി കടലിന്റെ സിംഹം'
ചിത്രീകരണം പൂര്‍ത്തിയായെങ്കിലും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും നാളുകള്‍ വേണമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് എന്നാണെന്ന് അറിയാന്‍ സാധിക്കുന്നു. 2020 മാര്‍ച്ച് 19 ആം തീയതി ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രം. മലയാള സിനിമ കണ്ടതില്‍ വെച്ച് റിലീസിംഗിന് മുൻപേ ഏറ്റവും കൂടുതല്‍ തുക ബിസിനസില്‍ നേടിയ ചിത്രം. മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രം. അങ്ങനെ നീളുകയാണ് മരക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രം കുറിച്ചിരിക്കുന്ന റെക്കോര്‍ഡുകളുടെ നിര.