മഹാത്മാഗാന്ധിക്കും യുദ്ധ സ്മാരകത്തിലും വാജ്പേയിക്കും ആദരമര്‍പ്പിച്ച് മോദി
സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ച് നരേന്ദ്രമോദി. രാജ്യത്തിനായി ജീവന് ബലി നല്കിയ ധീര ജവാന്മാര്ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്, ആര്‍മി ചീഫ്.ജന.ബിപിന്‍ റാവത്ത്, നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലംബ, എയര്‍ ഫോഴ്സ് വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഇന്ന് വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2014ല്‍ 282 സീറ്റുകള്‍ നേടിയ ബിജെപി ഇക്കുറി 303 സീറ്റുകളുമായി മികച്ച വിജയമാണ് സ്വന്തമാക്കിയത്. 543 ലോക്സഭ സീറ്റുകളില്‍ 353 പേരാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്നും പാര്‍ലമെന്റിലേക്കെത്തുന്നത്. രാജ്യത്തിന്റെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്.