ഛത്തീസ്ഗഡിൽ സുരക്ഷാ സേന നക്സലേറ്റ് കേന്ദ്രം തകർത്തു; 2 ജവാന്മാർക്ക് വീരമൃത്യു
ഛത്തീസ്ഗഡ് : ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നക്സലേറ്റ് താവളം തകര്‍ത്തു. സ്ഥലത്തു നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.എന്നാൽ ഏറ്റുമുട്ടലിൽ 2 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.ബിജാപുരിലാണ് സംഭവം.
ഒരു 303 റൈഫിള്‍, രണ്ട് 12 ബോര് പിസ്റ്റലുകള്‍, ഒരു ഭര്മര് തോക്ക് എന്നിവയാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇതിനു പുറമേ മറ്റ് അവശ്യ സാധനങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. മഹാരാഷ്ട്ര അതിര്‍ത്തിയിലുള്ള കൊഹ്ലത്തോള മലനിരകള്‍ക്കു സമീപത്തായാണ് ഒളിത്താവളം നിര്‍മ്മിച്ചിരുന്നത്.
ജില്ലാ പോലീസ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, ഐടിബിപി ഉദ്യോഗസ്ഥ സംഘം എന്നിവര്‍ സംയുക്തമായാണ് മേഖലയില്‍ തെരച്ചില്‍ നടത്തിയത്. പരിശോധന പുരോഗമിക്കുകയാണ്.