റസൂല്‍ പൂക്കുട്ടി - ഖൈരി ബെഷാറ ഇന്‍ കോണ്‍വര്‍സേഷന്‍ ഡിസംബർ എട്ടിന്
പ്രശസ്ത ഈജിപ്ഷ്യന്‍ സംവിധായകനായ ഖൈരി ബെഷാറയും ശബ്ദ മിശ്രണത്തിലൂടെ ഓസ്കാർ നേടിയ മലയാളിറസൂല് പൂക്കുട്ടിയും പങ്കെടുക്കുന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍'എട്ടാം തീയതിയിലേയ്ക്ക് മാറ്റി.ടാഗോര്‍ തിയേറ്ററില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഉച്ചക്ക് 2:30 മുതല്‍ 3:30 വരെയാണ് പരിപാടി. ഈജിപ്ഷ്യന്‍ ചലച്ചിത്ര ലോകത്ത് റിയലിസ്റ്റിക് സിനിമകള്‍ക്ക് പുതിയ മാനം നല്കിയ ഖൈരി ബെഷാറയുടെ 'മൂണ്‍ഡോഗ്' എന്ന ഡോക്യൂ-ഫിക്ഷന്‍ ചിത്രം മേളയില്‍ ജൂറി വിഭാഗത്തില്‍ പ്രദർശി പ്പിക്കുന്നുണ്ട്.