സംസ്ഥാനത്ത് ഏഴുപേര്‍ക്ക് കൂടി കോവിഡ്; 7 പേർ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസ്. കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്. ഏഴ് പേര് രോഗ മുക്തി നേടി.
ആകെ രോഗബാധിതരുടെ എണ്ണം 457. ആകെ രോഗമുക്തരുടെ എണ്ണം 331. ഇപ്പോള്‍ ചികിത്സയിലുള്ളത് 116 പേരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 2144 പേര് നിരീക്ഷണത്തിലുണ്ട്. 20,580 പേര് വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് വിവിധ ജില്ലകളിലായി ആശുപത്രിയില്‍ 132 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.