ഐ.എന്‍.എക്സ് മീഡിയ കേസ്: ചിദംബരം അഴിക്കുളിൽ തന്നെ
ന്യൂഡൽഹി : ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യമില്ല. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളുന്നത്.
ഐ.എന്‍.എക്സ്. മീഡിയ കേസില്‍ ഓഗസ്റ്റ് 21-ന് അറസ്റ്റിലായ ചിദംബരം നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. ഒക്്ടോബര്‍ മൂന്നുവരെയാണ് അദ്ദേഹത്തെ കോടതി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.