Monday, May 06, 2024
 
 
⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം ⦿ ലൈഫ് ഗാര്‍ഡ് നിയമനം ⦿ ജില്ലാ കലക്ടറുടെ സഹായത്തണലില്‍ പൂവിടുന്ന കായിക സ്വപ്നങ്ങളുമായി ശിവാനി ⦿ ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ ⦿ കാലാവസ്ഥാ മുന്നൊരുക്കവും പകര്‍ച്ചവ്യാധി പ്രതിരോധവും സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം – കലക്ടര്‍ ⦿ ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ് ⦿ സൂര്യാഘാതത്തില്‍ നിന്ന് മൃഗങ്ങളെയും സംരക്ഷിക്കണം ⦿ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്‌ഷോപ് ⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ
News

എന്താണ് ഐ എൻ എക്സ് മീഡിയ കേസ് ?

22 August 2019 11:32 AM

ഏറെ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കുകയാണ് ഐ എൻ എക്സ് മീഡിയ കേസിൽ മുൻ ധനകാര്യ മന്ത്രി  ചിദംബരത്തിന്റെ അറസ്റ്റ്. 2007ൽ ധനമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയക്കുവേണ്ടി ചട്ടങ്ങൾ മറികടന്ന് 305 കോടിരൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചുവെന്നാണ്‌ കേസ്‌. ഈ കേസിൽ പി  ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് ആദ്യം അറസ്റ്റിലായത്. പക്ഷെ പിന്നീട് കാർത്തി ജാമ്യത്തിലിറങ്ങി. 

എന്താണ് ഐ എൻ എക്സ് മീഡിയ കേസ് ?

2007ൽ ദമ്പതികളായ സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയും ഭാര്യ ഇന്ദ്രാണി മുഖർജിയും സ്ഥാപിച്ചതാണ് ഐഎൻഎക്സ് മീഡിയ, ഐഎൻഎക്സ് ന്യൂസ് എന്നീ സ്ഥാപനങ്ങൾ. പിന്നീട് ഇവയുടെ പേര് 9 എക്സ് മീഡിയ എന്നാക്കി. 2010 ൽ ആദ്യം ഇന്ദ്രാണിയും പിന്നാലെ പീറ്ററും ഈ സ്ഥാപനത്തിലെ ഉടമസ്ഥാവകാശം വിറ്റു.

2007 മാർച്ച് 15ന് ഐഎൻഎക്സ് മീഡിയ ഹിന്ദിയിലും ചില പ്രാദേശിക ഭാഷകളിലും ചാനലുകൾ തുടങ്ങാനും അതിന് വിദേശനിക്ഷേപം സ്വീകരിക്കാനും തീരുമാനിക്കുന്നതോടെയാണ് കാര്യങ്ങൾ മാറുന്നത്. മൊറീഷ്യസ് ആസ്ഥാനമായ ന്യൂ വെർനോൺ പ്രൈവറ്റ് ഇക്വിറ്റി ലിമിറ്റഡ്, ന്യൂ സിൽക്ക് റൂട്ട്, ഡൺ ഏൺ ഇൻവെസ്റ്റ്മെന്റ് എന്നീ കമ്പനികളിൽ നിന്ന് 4.62 കോടി രൂപ സ്വീകരിക്കാൻ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡിന്റെ (എഫ്ഐപിബി) അനുമതി തേടി. ഒപ്പം ഐഎൻഎക്സ് ന്യൂസ് കമ്പനിക്ക് ‘ഡൗൺ സ്ട്രീം ഇൻവെസ്റ്റ്മെന്റ്’ എന്ന നിലയ്ക്ക് നിക്ഷേപം സ്വീകരിക്കാനും അനുമതി തേടി.

 

ഈ അനുമതി കിട്ടാനുള്ള അപേക്ഷയിൽ എഫ്ഐപിബി ഇവർക്ക് 4. 62 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകി. എന്നാൽ ഡൗൺ സ്ട്രീം ഇൻവെസ്റ്റ്മെന്റിന് അനുമതി നൽകിയില്ല. തീരുമാനം മറികടന്ന് 305 കോടി രൂപ ഇവർ ഐഎൻഎക്സ് ന്യൂസിലേക്കും കൊണ്ടുവന്നു. തുടർന്ന് 05 കോടിയുടെ നിക്ഷേപം സ്വീകരിച്ചതു സംബന്ധിച്ച് എഫ്ഐപിബി, ഐഎൻഎക്സ് മീഡിയയോട് വിശദീകരണം തേടി.  

ഇതിൽ സഹായം അഭ്യർത്ഥിച്ചു കമ്പനി സിഇഒ ഇന്ദ്രാണി മുഖർജി അന്നത്തെ കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ മകൻ കാർത്തിയെ സമീപിച്ചു.  305 കോടി രൂപ അനുവാദമില്ലാതെ കൊണ്ടുവന്നത് ഒത്തുതീർക്കാൻ കാർത്തി 10 ലക്ഷം ഡോളർ ആവശ്യപ്പെട്ടു എന്നും 2008 ൽ ധനമന്ത്രിയായിരുന്ന ചിദംബരത്തെ കണ്ടുവെന്നും കാർത്തിയെ സഹായിക്കാൻ ചിദംബരം ആവശ്യപ്പെട്ടുവെന്നും ഇന്ദ്രാണി പിന്നീട സിബിഐയോട് വെളിപ്പെടുത്തി.

കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ്‌ സ്ട്രാറ്റജിക് കൺസൾട്ടിങ്‌ കമ്പനിക്ക് ഐഎന്‍എക്സ് മീഡിയ ആദ്യം  10 ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികൾ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്തിരുന്നു. കേസിൽ കാർത്തിയെ ഫെബ്രുവരി 28ന്‌ സിബിഐ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു. ഇന്ത്യയിലും വിദേശത്തുമുള്ള കാർത്തിയുടെ  54 കോടിരൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

4.62 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ മാത്രം അനുമതി നൽകാനുള്ള അധികാരം മാത്രമുള്ള എഫ്ഐപിബി, ഐഎന്‍എക്സ് മീഡിയയുടെ  അപേക്ഷയിൽ ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപ വിദേശം നിക്ഷേപം സ്വീകരിക്കാൻ അനുമതി നല്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് അന്നത്തെ ധനമന്ത്രിയായിരുന്നു പി ചിദംബരവും കേസിൽ ഉൾപ്പെടുന്നതും അറസ്റ്റ് ഉണ്ടാവുന്നതും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration