ഇന്ദ്രൻസിനെ ചോപ് സ്റ്റിക് ഉപയോഗിക്കാൻ പഠിപ്പിച്ച് അവസാനം ബെയറർ തോറ്റു | VIDEO
ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്‍സിപ്പോള്‍ ചൈനയിലാണ്. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രം ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് പുരസ്കാരം നേടിയിരുന്നു. ഇതാദ്യമായാണ് ഹാങ്ഹായ് മേളയില്‍ ഒരു മലയാള സിനിമയ്ക്ക് പുരസ്കാരം ലഭിക്കുന്നത്.
മേളയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയ ഇന്ദ്രന്‍സ് രസകരമായ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചു. ചോപ്പ് സ്റ്റിക്കുകൊണ്ട് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുകയാണ് ഇന്ദ്രന്‍സ്. ചോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടത് എങ്ങനെയാണ് എന്ന് പഠിപ്പിക്കാന്‍ ഒരു ഹോട്ടല്‍ ജീവനക്കാരന് ഇന്ദ്രന്‍സിനെ പഠിപ്പിക്കുന്നുണ്ട്. അതെക്കുറിച്ച് ഇന്ദ്രന്‍സ് തന്നെയാണ് വീഡിയോ ഉൾപ്പെടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.