കോവിഡ് കാലത്ത് വീടിനകത്ത് യോഗ ശീലിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് വീടിനകത്ത് യോഗ ശീലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. പ്രതിരോധശേഷി കൂട്ടാനും സൗഖ്യത്തിനും അത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡിന് എതിരായ പോരാട്ടത്തില്‍ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ശ്വസനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാണായാമം ശീലമാക്കണം. യോഗയിലൂടെ ശാന്തിയും സമാധാനവും ഐക്യവും സാധ്യമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതു കൂടിച്ചേരലുകള്‍ ഒഴിവാക്കിയാണ് ഇത്തവണ രാജ്യത്ത് യോഗാദിനം ആചരിക്കുന്നത്. കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ പ്രമേയം.