അമര്‍നാഥ് പാതയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍
ന്യൂഡല്‍ഹി: അമര്‍നാഥ് തീര്‍ത്ഥയാത്രാ പാതയില്‍ നിന്ന് ബോംബുകളും സ്നൈപ്പര്‍ റൈഫിളുകളും കണ്ടെടുത്തതായി സൈന്യവും പോലീസും സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ പാകിസ്താന് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ശ്രമിക്കുന്നതായി വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അമര്‍നാഥ് പാതയില്‍ നടത്തിയ തിരച്ചിലില്‍ നിന്നാണ് ഐ.ഇ.ഡികളും നാടന്‍ ബോംബുകളുമടക്കമുള്ള സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതെന്നും അവര്‍ വ്യക്തമാക്കി. വളരെ അകലെ നിന്നു പോലും ടെലിസ്കോപ്പിലൂടെ ലക്ഷം വെച്ച് വെടിയുതിര്‍ക്കാവുന്ന തോക്കുകളാണ് എം-4 സ്നിപ്പര്‍ റൈഫിളുകള്‍. അമേരിക്കയില്‍ നിര്‍മ്മിച്ച ഇത്തരം റൈഫിളുകളാണ് കണ്ടെടുത്തത്.