കശ്മീര്‍ : ട്രംപിന്റെ മധ്യസ്ഥത പ്രസ്താവനയ്ക്ക് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
വാഷിംഗ്ടൺ : കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം.
കശ്മീരിലേത് ഉഭയകക്ഷി പ്രശ്നമാണെന്നും പരിഹാര ചര്‍ച്ചകള്‍ക്ക് ഇരു കക്ഷികളും തയ്യാറായാല്‍ സഹായിക്കാന്‍ തയ്യാറാണ് എന്നാണ് അമേരിക്കയുടെ നിലപാടെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ഭീകരതയ്ക്കെതിരായി പാകിസ്താന് സ്വീകരിക്കുന്ന ശക്തമായ നടപടികളായിരിക്കും ഇന്ത്യയുമായുള്ള മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനം. ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനായി അമേരിക്ക പിന്തുണ നല്‍കുമെന്നും ഭീകരവാദത്തെ ഇല്ലാതാക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രാലയം പറയുന്നു.