ദിവസവും പപ്പായ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴവർഗ്ഗമാണ് പപ്പായ.
ദിവസവും പപ്പായ കഴിച്ചാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു . പപ്പായയിൽ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുന്നത് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകും. വൈറ്റമിന്‍ സി മാത്രമല്ല എയും ധാരാളം ഉള്ളതാണ് പപ്പായ. ഇത് ചർമത്തിനു വളരെ നല്ലതാണ്.