സൗദി അറേബ്യയിൽ ഡോക്ടർ, നഴ്സ് തൊഴിലവസരം
സൗദി അറേബ്യയിലെ മജിദ് മെഡിക്കൽ ഗ്രൂപ്പിലേക്ക് ഡോക്ടർ, നഴ്സ് എന്നീ തസ്തികകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന നിയമനം നടത്തും.എം.ബി.ബി.എസ് യോഗ്യതയുള്ള പുരുഷ ഡോക്ടറിന് 2 വർഷത്തെ പ്രവൃത്തി പരിചയവും, ജി.എൻ.എം യോഗ്യതയുള്ള വനിത നഴ്സിന് 2 വർഷം പ്രവൃത്തി പരിചയവും വേണം. ഡോക്ടറിന് 7000 സൗദി റിയാലും (1,30,000 രൂപ), നഴ്സിന് 3500 സൗദി റിയാലും (65,000രൂപ) ശമ്പളം ലഭിക്കും. താമസം, വിസ, വിമാന ടിക്കറ്റ് സൗജന്യം. ഇരുവിഭാഗങ്ങൾക്കും സൗദി പ്രൊമട്രിക് ലൈസൻസ് ഉണ്ടായിരിക്കണം . താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, സൗദി പ്രൊമട്രിക് ലൈസൻസ്, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം rmt4.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ 2019 ജൂൺ അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ടോൾഫ്രീ നം 1800 425 3939 (ഇൻഡ്യയിൽ നിന്നും) 00918802012345(വിദേശത്ത് നിന്നും) ലഭിക്കും.