യുവപോരാളികളെ രംഗത്തിറക്കി സിപിഐഎം സ്ഥാനാർത്ഥിപട്ടിക
തിരുവനന്തപുരം : അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാര്‍ത്താസമ്മേളനത്തില്‍ പേരുകള്‍ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകും. അരൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കലും, മറ്റൊരു വൈസ് പ്രസിഡന്റ് കെ യു ജനീഷ്കുമാര്‍ കോന്നിയിലും മത്സരിക്കും. ഹൈക്കോടതി അഭിഭാഷകനായ അഡ്വ.മനു റോയി എറാണകുളത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കും. മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ എം റോയിയുടെ മകനാണ് മനു റോയ്. മഞ്ചേശ്വരത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായ എം ശങ്കര്‍ റൈയാണ് സ്ഥാനാര്‍ത്ഥി.
എല്ലാ മണ്ഡലങ്ങളിലും പുതുമുഖങ്ങളും യുവാക്കളും വരുന്നതോടെ വലിയ മുന്നേറ്റം നേടാൻ കഴിയും എന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.