തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 5881 പേര്‍ക്ക് കോവിഡ്
ചെന്നൈ : തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 5881 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,45,859 ആയി ഉയര്‍ന്നു .
ഇന്നലെ 97 പേര്‍ക്ക് മരണം സംഭവിച്ചതായി തമിഴ്നാട് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു . 3,935 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. 1,83,956 പേര് ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ കേരളത്തില്‍ നിന്ന് വന്നവരാണ്. നിലവില്‍ 57,968 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 60,000 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .