കോവിഡ് ബാധയില്ല; ലക്ഷദ്വീപില്‍ സെപ്തംബര്‍ 21 മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ അനുമതി
കവരത്തി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ലക്ഷദ്വീപിലെ സ്കൂളുകള്‍ സെപ്തംബര്‍ 21 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി . കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവര്‍ത്തന സമയം കുറച്ചുകൊണ്ടോ ആയിരിക്കും സ്കൂളുകള്‍ തുറക്കുക .
രക്ഷകര്‍ത്താക്കള്‍ എഴുതി ഒപ്പിട്ട അനുമതിയോടുകൂടി വേണം കുട്ടികള്‍ സ്കൂളില്‍ ഹാജരാകാന്‍ എന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു . കൂടാതെ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചുവേണം സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത്.