Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്

കോവിഡ് 19;  ആഗോള മഹാമാരി. കേരളത്തിന് ആശ്വാസദിനം

12 March 2020 10:52 AM

ജനീവ : പുതിയ കൊറോണ വൈറസ്‌ രോഗത്തെ(കോവിഡ്‌–-19) ഇനി ആഗോള മഹാമാരി എന്ന്‌ വിശേഷിപ്പിക്കാമെന്ന്‌ ലോകാരോഗ്യ സംഘടനാ(ഡബ്ലൃുഎച്ച്‌ഒ) തലവൻ തെദ്രോസ്‌ അധാനം ഗെബ്രെിയേസസ്‌ പറഞ്ഞു. പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവൻ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. പുതിയ വൈറസായതിനാൽ മനുഷ്യർക്ക് ഇതിനെതിരേ സ്വാഭാവിക പ്രതിരോധം ഉണ്ടാകില്ലെന്നതും ലോകാരോഗ്യസംഘടന കണക്കിലെടുക്കും. കോളറ, എബോള, പ്ലേഗ്, സിക, തുടങ്ങിയവയാണ് ലോകാരോഗ്യസംഘടന ഇതിനുമുന്പ് മഹാമാരിയായി പ്രഖ്യാപിച്ചവയിൽ ചിലത്‌.

എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിന് ആശ്വസിക്കാം. പുതിയതായി ഒരു പോസറ്റീവ് റിപ്പോർട്ടും കേരളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് ആശ്വാസം നൽകുന്നത്. പരിശോധനാഫലം പുറത്തുവന്ന എല്ലാ സാമ്പിളുകളും നെഗറ്റിവ് ആണ്. 1179 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 889 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. 213 സാമ്പിളുകളുടെകൂടി ഫലം കിട്ടാനുണ്ട്. 14 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.

കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുന്ന ഏഴുപേർക്കും പത്തനംതിട്ടയിൽ 10 പേർക്കും വൈറസ് ബാധയില്ലെന്നു കണ്ടെത്തി. വൈറസ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയും ഇതിൽപ്പെടുന്നു. കോട്ടയത്തുനിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 54 സാമ്പിളുകളിൽ 34 പേർക്കും കൊറോണയില്ലെന്നു കണ്ടെത്തി. രണ്ടുപേർക്ക് കഴിഞ്ഞദിവസം കൊേറാണ സ്ഥിരീകരിച്ചിരുന്നു. മൂന്നു സാമ്പിളുകൾ പരിശോധനയ്ക്കെടുക്കാതെ തള്ളി. 15 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കൊറോണ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽകോളേജിൽ കഴിയുന്ന, ഇറ്റലിയിൽ നിന്നെത്തിയ മൂന്നുവയസ്സുകാരന്റെയും മാതാപിതാക്കളുടെയും നിലയും തൃപ്തികരമാണ്. ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ ആറുപേരെ ഡിസ്‌ച്ചാർജ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഒന്പതുപേരെ ഡിസ്ചാർജ് ചെയ്തു.

കൊറോണ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള വയോധികയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇറ്റലിയിൽനിന്നുവന്ന റാന്നി ഐത്തലയിലെ ഗൃഹനാഥന്റെ അമ്മയാണ് ഇവർ. ഇടയ്ക്ക് ആരോഗ്യനിലയിൽ ചെറിയ വ്യത്യാസം വന്നിരുന്നെങ്കിലും ഇപ്പോൾ തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration