ഇന്ത്യയിൽ വീണ്ടും കൊറോണ
ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് ബാധ. ഡൽഹിയിലും തെലങ്കാനയിലും കൊറോണ വൈറസ് രോഗമായ കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽനിന്ന് ഡൽഹിയിലെത്തിയ ആൾക്കും ദുബായിയിൽനിന്ന് തെലങ്കാനയലിലെത്തിയ ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്ത്യയിൽ ആദ്യം കൊറോണ വൈറസ് ബാധ കണ്ടെത്തിയത് കേരളത്തിലാണ്. ചൈനയിൽ വിദ്യാർത്ഥികളായിരുന്ന മൂന്ന് ർേപക്കാണ് രോഗബാധയുണ്ടായത്. അവർ മൂന്നുപേരും രോഗവിമുക്തരായി. അതിന് ശേഷം മറ്റ് കേസുകൾ ഒന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗബാധ സംശയിച്ച് ഐസോലേഷൻ വാർഡിൽ ചികിത്സയലുണ്ടായിരുന്ന അവസാനത്തെ ആളും അഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. എങ്കിലും വിദേശത്തുനിന്നുവന്ന കുറച്ചുപേർകൂടി വീടുകളിൽ നിരീക്ഷണത്തിലുണ്ട്.
അതിനിടെ കൊറോണ സ്ഥിരീകരിച്ച ഇറാനിലും ഇറ്റലിയിലും നൂറുകണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇറാനിൽ 1000 പേരും ഇറ്റലിയിൽ 85 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 85 പേർ മലയാളികളാണ്.