നടന് ചെമ്പന്‍ വിനോദ് വിവാഹിതനായി
ചെമ്പൻ വിനോദ് വിവാഹിതനായി. നേരത്തെ ചെമ്പൻ വിനോദ് വിവാഹിതനാകുന്നതിന്റെ വാർത്ത കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ടായിരുന്നു.താരത്തിന്റെ രജിസ്റ്റർ മാരിയേജിന്റെ സർട്ടിഫിക്കറ്റ് സഹിതമാണ് ആ വാർത്തകൾ അന്ന് വന്നത്. 43 കാരനായ ചെമ്പന്റെയും 23 കാരി ആയ മറിയത്തിന്റെയും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം ഫെബ്രുവരി മാസം തുടക്കം നടന്നെന്നു ആണ് സെര്ടിഫിക്കറ്റിൽ ഉണ്ടായിരുന്നത്. ഇപ്പോളിതാ ഔദ്യോഗികമായി ചെമ്പൻ തന്റെ വിവാഹ വാർത്ത പുറത്ത് വിട്ടിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ വിവാഹിതനായ വിവരം ചെമ്പൻ പുറത്ത് വിട്ടത്. ഇരുവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലാണ്. ഒരു സൈക്കോളജിസ്റ്റ് ആണ് മറിയം. ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി പേർ ചെമ്പനും മറിയത്തിനും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. അൻവർ റഷീദ് ഒരുക്കിയ ഫഹദ് ചിത്രം ട്രാൻസ് ആണ് ചെമ്പൻ വിനോദ് അവസാനം അഭിനയിച്ച ചിത്രം. മറിയം ഒരു സുമ്പ ട്രൈനെർ കൂടെയാണ്. ചെമ്പന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ചെമ്പന്‍ ഒരു മകൻ ഉണ്ട്. ആദ്യ വിവാഹത്തിലെ ഭാര്യയും മകനും അമേരിക്കയിൽ സെറ്റിൽഡ് ആണ്