രജനിയുടെയും നയന്‍താരയുടെയും വില്ലനായി ചെമ്പന്‍ വിനോദ്
രജനീകാന്തും നയന്‍താരയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ദര്‍ബാറില്‍ ചെമ്പന്‍ വിനോദ് വില്ലനായെത്തുന്നു. എ.ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.
'ദര്‍ബാറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പോലീസ് വേഷത്തിലാണ് രജനീകാന്ത് 'ദര്‍ബാറി'ലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.