മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് ഒരുമരണം; 25 പേര് കുടുങ്ങിക്കിടക്കുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ഫ്ളാറ്റ് തകര്‍ന്ന് ഒരാള്‍ മരിച്ചു. 25 പേര് കെട്ടിടാവശിഷ്യങ്ങള്ക്കുള്ളില് കുടുങ്ങി. റായിഗാദ് ജില്ലയിലാണ് അപകടം. ആളുകള്‍ താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. 60 പേരെ രക്ഷപ്പെടുത്തി.
ദേശീയ ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അഞ്ചു നിലയുള്ള കെട്ടിടത്തിന് പത്തു വര്‍ഷം മാത്രമേ പഴക്കമുള്ളൂ. 45 ഫ്ലാറ്റുകളാണ് ഇതിലുണ്ടായിരുന്നത്.