'മോദി എത്ര നല്ലവനാണ്'-ഓസ്ട്രേലിയൻ പ്രധാനമന്ത്രി
വെള്ളിയാഴ്ചയാണ് ജി-20 ഉച്ചകോടിയ്ക്ക് തുടക്കമായത്. അവിടത്തെ ചൂട് പിടിച്ച നയതന്ത്ര ചർച്ചകൾക്കിടെ സെൽഫിക്കായി ഇടവേളയെടുത്ത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു സെൽഫിക്കായി മോറിസൺ സമയം കണ്ടെത്തിയത്. മോദി എത്ര നല്ലവനാണ് എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.