അമർനാഥ് യാത്ര 30ന് തുടങ്ങും; ജമ്മുവിൽ കനത്ത സുരക്ഷ
ശ്രീനഗർ : പ്രസിദ്ധമായ അമർനാഥ് യാത്ര ജൂൺ 30ന് തുടങ്ങാനിരിക്കെ ജമ്മുവിലെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ കാശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷ കാര്യങ്ങൾ വിലയിരുത്തി.2017ൽ അമർനാഥ് യാത്രക്ക് നേരെ തീവ്രവാദി ആക്രമണം ഉണ്ടാവുകയും 8 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.