മഴ തുടർന്നാൽ കൂടുതൽ ഡാമുകൾ തുറക്കും
മഴ ശക്തമായാല്‍ കൂടുതല്‍ ഡാമുകള്‍ തുറക്കുമെന്ന് ഡാം സുരക്ഷ അതോറിറ്റി ചെയര്മാന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍. ജനങ്ങളുടെ സുരക്ഷനോക്കിയാണ് എല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കും നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.ഡാം തുറക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കര്ട്ടന് ഉയര്ത്തുന്നതുപോലെയല്ല ഡാമുകള്‍ തുറക്കുന്നതെന്നും നിയന്ത്രിത അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കിവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാക്സിമം അളവ് വെള്ളം ഡാമുകളില്‍ നിലനിര്‍ത്തുമെന്നും ചെയര്മാന് പറഞ്ഞു.