സന്ദേശങ്ങള്‍ ഇനി നിശ്ചിത സമയത്തിനുള്ളില്‍ നീക്കം ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്. ആയച്ച സന്ദേശങ്ങള്‍ തനേ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചറാണ് വാട്സ് ആപ്പ് അവതരിപ്പിക്കുന്നത്. ഡിസപ്പിയറിങ് മെസേജസ് എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും.
മെസേജിങ് ആപ്പായ ടെലിഗ്രമിലെ സെല്‍ഫ് ഡിസ്ട്രക്റ്റിങ് ടൈമര്‍ എന്ന ഫീച്ചറിന് സമാനമായ ഫീച്ചറാണ് വാട്സ് ആപ്പും അവതരിപ്പിക്കുന്നത്. ടെലിഗ്രാമില്‍ പേഴ്സണല്‍ ചാറ്റുകളില്‍ മാത്രമേ ഈ ടൈമര്‍ ഫീച്ചര്‍ സംവിധാനം ലഭ്യമാകൂ. അതുപോലെ വാട്സാപ്പില്‍ ഗ്രൂപ്പ് ചാറ്റില്‍ മാത്രമേ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ലഭ്യമാവൂ. നിലവില്‍ ഗ്രൂപ്പ് ചാറ്റില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകുവെങ്കിലും പതിയെ പേഴ്സണല്‍ ചാറ്റിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഈ ഫീച്ചര്‍ വന്ന് കഴിഞ്ഞാന്‍ ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍ അഞ്ച് സെക്കന്റ് മുതല്‍ ഒരു മണിക്കൂര്‍ നേരം സമയത്തിനുള്ളില്‍ ഗ്രൂപ്പ് അഡ്മിന്മാര്ക്ക് തീരുമാനിക്കാം.