ക്ഷേമപെന്ഷന് വിതരണം ശനിയാഴ്ച മുതല്‍
മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ ക്ഷേമപെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്ത് തുടങ്ങും മാര്‍ച്ച് മാസത്തെ 1600 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600 രൂപയുമടക്കം 3100 രൂപയാണ് ഇത്തവണ ലഭിക്കുക.
ബാങ്ക് അക്കൗണ്ട് വഴി പെന്ഷന് ലഭിക്കുന്നവര്‍ക്ക് മാര്‍ച്ചിലെ പെന്ഷന് വ്യാഴാഴ്ച മുതല്‍ ലഭിച്ച് തുടങ്ങും ശേഷം ഏപ്രിലിലെ തുകയും അക്കൗണ്ടിലെത്തും.
സഹകരണ ബാങ്കുകള്‍ വഴി ക്ഷേമപെന്ഷന് വാങ്ങുന്നവര്‍ക്ക് ശനിയാഴ്ച മുതല്‍ ലഭിച്ചുതുടങ്ങും. സാമ്ബത്തിക വര്‍ഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്.
വിതരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കും. മാര്‍ച്ചിലേക്ക് 772.36 കോടിയും ഏപ്രിലിലേക്ക് 823.85 കോടിയുമാണ് നീക്കിവച്ചത്.
ഇതില്‍ 1399.34 കോടി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 196.87 കോടി ക്ഷേമനിധി ബോര്‍ഡുകള്‍ക്കും നല്‍കും. 49,41,327 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരും 11,06,351 ക്ഷേമനിധി പെന്‍ഷന്‍കാരുമുണ്ട്. ഈസ്റ്റര്‍, വിഷു പ്രമാണിച്ചാണ് പരമാവധി നേരത്തെ എല്ലാവര്ക്കും ഏപ്രിലിലെ അടക്കം പെന്ഷന് എത്തിക്കുന്നത്.