വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍: അവസാന ദിവസം ഇന്ന്
തൃശ്ശൂര്‍:വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12-ന് അവസാനിക്കും. ജില്ലയില്‍ 18 വയസ്സ് തികഞ്ഞവരില്‍ നല്ലൊരു ശതമാനം ഇനിയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തിട്ടില്ല. അവസരം പാഴാക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.
പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ളവരും എന്‍വിഎസ്പി .ഇന്‍ വഴി ചൊവ്വാഴ്ച തന്നെ അപേക്ഷ സമര്‍പ്പിക്കണം. 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ എന്‍വിഎസ്പി .ഇന്‍ പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്ട്രേഷന് ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്ട് ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണം.
മാര്‍ച്ച് 9-ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ.