വി മുരളീധരന്റെ ഇടപെടല്‍ തീര്‍ത്തും അപക്വവും മന്ത്രി പദത്തിന് ചേരാത്തതും; പിണറായി വിജയൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വി മുരളീധരന്റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് ചേരാത്തതാണെന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ തീര്‍ത്തും അപക്വമാണെന്ന് പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വന്ന പാളിച്ചയുടെ വിലയാണ് കേരളം ഇപ്പോള്‍ നല്‍കുന്നതെന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വി മുരളീധരന് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ കേരളത്തിലെ ജനങ്ങളെയാണ് പരാജയപ്പെടുത്തിയതെന്നാണ് വി.മുരളീധരന് വ്യക്തമാക്കിയത്. മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കമാണ് ജനങ്ങളെ കൊവിഡിന് എറിഞ്ഞുകൊടുത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.