കേരളം അനുമതി നല്‍കിയത് 12 വിമാനങ്ങള്ക്കെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്. കേന്ദ്രം അയച്ച കത്തില്‍ ദിവസേന 24 വിമാനങ്ങള്‍ ഗള്‍ഫില്‍ നിന്ന് വരണം എന്നാണ് പറഞ്ഞതെങ്കിലും കേരളം 12 അന്താരാഷ്ട്ര വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയതെന്ന് വി. മുരളീധരന്. തൊഴിലുടമകള്‍ക്ക് ചാര്‍ട്ടേഡ് വിമാനം അയയ്ക്കാമെന്ന് കേരളത്തിന്റെ കത്തില്‍ പറയുന്നില്ല. ഗള്‍ഫ് സാഹചര്യം പരിഗണിച്ച് നിബന്ധന വയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വരേണ്ടതെന്നും വി. മുരളീധരന് ഡല്‍ഹിയില്‍ പറഞ്ഞു.