ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ദാദറിലെ ശിവജി പാര്‍ക്കില്‍ വൈകുന്നേരം 5 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ശിവജി പാര്‍ക്കില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്.
ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്കും, സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നൽകിയിട്ടുണ്ട്. എന്‍സിപി നിയമ സഭാ കക്ഷി നേതാവ് ജയന്ത് പാട്ടീല്‍ ഉപമുഖ്യമന്ത്രിയും , കോണ്‍ഗ്രസിന്റെ പൃഥ്വിരാജ് ചവാന് സ്പീക്കറുമാകുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. അജിത് പവാർ ഉപമുഖ്യമന്ത്രിയായി വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മന്ത്രിസഭാ വിപുലീകരണം ഡിസംബര്‍ മൂന്നിന് ശേഷം നടക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.