Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ബഹുമതി യു എസ് ടി ഗ്ലോബലിന്

11 October 2019 10:20 AM

തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് രംഗത്തെ ലോകത്തെ മുന്‍നിര കമ്പനിയായ യു എസ് ടി ഗ്ലോബല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികൾക്കിടയിൽ 2019-2020 ലെ ഏറ്റവും മികച്ച തൊഴിലിടം എന്ന ബഹുമതിക്ക് അര്‍ഹമായി. തൊഴിലിട സംസ്കാരങ്ങള്‍ വിലയിരുത്തുന്ന ആഗോള സംഘടനയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജി പി ടി ഡബ്ലിയു ) ആണ് യു എസ് ടി ഗ്ലോബലിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന മികച്ച തൊഴില്‍ സാഹചര്യം പരിഗണിച്ച്‌ ഈ ബഹുമതിക്കായി തിരഞ്ഞെടുത്തത്. ഇതോടെ, ഇന്ത്യയിലെയും അമേരിക്കയിലെയും ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ബഹുമതി യു എസ് ടി ഗ്ലോബല്‍ നേടിയിരിക്കുകയാണ്.

ഗ്രേറ്റ് പ്ലസ് ടു വര്‍ക്ക് യു എസ് ടി ഗ്ലോബലിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ വിലയിരുത്തലും, ട്രസ്റ്റ് ഇന്‍ഡക്സ് സര്‍വേയും പ്രകാരമാണ് ബഹുമതിക്ക് അര്‍ഹമായിട്ടുള്ളത്. യു എസ് ടി ഗ്ലോബലിന്റെ ഇന്ത്യയിലെ വികസനം, ജീവനക്കാരുടെ തൊഴില്‍പരമായ വികസനം, വ്യക്തിഗത മികവും സുരക്ഷിതത്വവും, ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി സവിശേഷതകള്‍ക്കുള്ള അംഗീകാരമാണ് പുതിയ സെര്‍ട്ടിഫിക്കേഷന്‍. 1999 മുതല്‍ക്ക് സവിശേഷമായ വളര്‍ച്ച കാഴ്ചവച്ചിട്ടുള്ള യു എസ് ടി ഗ്ലോബലില്‍ ഇന്ന് ആഗോളതലത്തില്‍ 23000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇന്ത്യയില്‍ തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗുഡ്ഗാവ്, ഭോപ്പാല്‍, പൂന എന്നിവിടങ്ങളിലായി ആകെ 15000ത്തിലധികം ജീവനക്കാരുണ്ട്.

ഇതോടൊപ്പം തന്നെ ജീവിത പരിവര്‍ത്തനമെന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന യു എസ് ടി ഗ്ലോബലിന്റെ വനിതാ സൗഹൃദ നയങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മിഡില്‍ ലെവല്‍, സീനിയര്‍ ലെവല്‍ തസ്തികകളില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താനും, മികവ് കാട്ടുന്ന ജീവനക്കാരെ കമ്പനിയിൽ വളര്‍ച്ച നേടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങള്‍ കമ്പനി നടപ്പിലാക്കി വരുന്നുണ്ട്. ഇത്തരം നയങ്ങളുടെ ഭാഗമായി, ഈ മാസം യു എസ് ടി ഗ്ലോബല്‍ ഇന്ത്യയിലെ 100 മികച്ച വനിതാ സൗഹൃദ കമ്പനികളുടെ പട്ടികയില്‍ സ്ഥാനം നേടി. കൂടാതെ, വര്‍ക്കിങ് മദര്‍ & അവതാര്‍100 ന്റെ മോസ്റ്റ് ഇന്‍ക്ലൂസിവ് കമ്പനിസ് ഇന്‍ഡക്സിലും സ്ഥാനം നേടിക്കഴിഞ്ഞു യു എസ് ടി ഗ്ലോബല്‍. നാനാത്വത്തിലും, ഉള്‍ക്കൊള്ളിക്കലിലും ഊന്നല്‍ നല്‍കികൊണ്ടുള്ള യു എസ് ടി ഗ്ലോബലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതികള്‍.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration