സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി
തിരുവനന്തപുരം; സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളേജില്‍ ജനറല്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെ മരിച്ച കാരപ്പറമ്ബ് സ്വദേശി റുഖിയാബി, വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീണു മരിച്ച പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് ഇതര വിഭാഗത്തില്‍ ചികിത്സക്കെത്തുന്നവരില്‍ രോഗം വ്യാപിക്കുന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്ഥിതി അതീവ ഗുരുതരമാണ്.