കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് മരണം
കൊല്ലം കൊട്ടാരക്കര പനവേലിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. പന്തളം കുറമ്ബാല സ്വദേശികളായ നാസര്‍, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. മകള്‍ സുമയ്യയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കരയില്‍ നിന്നും ഉമ്മന്നൂരേക്ക് വന്ന ബസിലാണ് കാര്‍ ഇടിച്ചത്. ബസിലുണ്ടായിരുന്ന പരുക്കേറ്റവരെ താലൂക്കാശുപത്രിയിലേക്ക് മാറ്റി. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.