ട്രെയിനുകൾ റദ്ധാക്കി
തിരുവനന്തപുരം: മഴയും വെള്ളപ്പൊക്കവും മൂലം റെയില്‍വേ ട്രാക്കുകളിലുണ്ടായ തടസങ്ങള്‍ ഒരു പരിധിവരെ മാറിയെങ്കിലും റാക്കുകളില്ലാത്തതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ട്രെയിന്‍ ഗതാഗതം മുടങ്ങുന്നു. ചൊവ്വാഴ്ച സര്‍വീസ് നടത്തേണ്ട ആറ് എക്സ്പ്രസ് ട്രെയിനുകളും പത്ത് പാസഞ്ചറുകളും റദ്ദാക്കി. നാഗര്‍കോവില്‍-മംഗലൂരു-പരുശുറാം എക്സ്പ്രസ് നാലു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
എറണാകുളത്ത് നിന്നു കായംകുളത്തേക്കും തിരിച്ചുമുള്ള രണ്ടു പാസഞ്ചറുകള്‍, എറണാകുളത്ത് നിന്നു കൊല്ലത്തേക്കും തിരിച്ചുമുള്ള രണ്ട് പാസഞ്ചറുകള്‍ എന്നിവയും കോഴിക്കോട് തൃശൂര്‍ പാസഞ്ചറുമാണ് റദ്ദാക്കിയത്.
റദ്ദാക്കി എക്സ്പ്രസ് ട്രെയിനുകള്‍:
എറണാകുളം- നിസാമുദ്ധീന്‍ തുരന്തോ എക്സ്പ്രസ്
നിസാമുദ്ധീന്‍ -എറണാകുളം മില്ലേനിയം സൂപ്പര്‍ ഫാസ്റ്റ്
ശ്രീ ഗംഗനഗര്‍- -കൊച്ചുവേളി
പട്ന - എറണാകുളം
എറണാകുളം - പുണെ
ഷാലിമാര്‍ - തിരുവനന്തപുരം
റദ്ദാക്കിയ പാസഞ്ചറുകള്‍:
56381 എറണാകുളം-കായംകുളം
56382 കായംകുളം - എറണാകുളം
66302 കൊല്ലം -എറണാകുളം
66303 എറണാകുളം- കൊല്ലം
56387 എറണാകുളം- കായംകുളം
56388 കായംകുളം - എറണാകുളം
66307 എറണാകുളം - കൊല്ലം
66308 കൊല്ലം- എറണാകുളം
66309 എറണാകുളം-കൊല്ലം
56664 കോഴിക്കോട്- തൃശൂര്‍