സി ദിവാകരൻ എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
നെടുമങ്ങാട് എം എൽ എ സി ദിവാകരന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എം എൽ എ സ്വയം നിരീക്ഷണത്തിലായിരുന്നു.