'തൃശ്ശൂര്‍ ഇത്തവണ എടുക്കുകയല്ല, ജനങ്ങള്‍ തരും'; സുരേഷ് ഗോപി
തൃശൂര്‍: ശബരിമല വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ്ഗോപി. സുപ്രീംകോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് തോന്നിവാസമാണ്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും വികാര വിഷയമാണെന്നും സുരേഷ്ഗോപി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്ബ് വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
തൃശൂരിന് വിനോദ സഞ്ചാര സാധ്യതകളുണ്ടെന്നും ജയിച്ചാല്‍ അത്തരം പദ്ധതികള്‍ നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെ'ന്ന് പറഞ്ഞ സുരേഷ് ഗോപി, 'ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരു'മെന്നാണ് വ്യക്തമാക്കിയത്. ജനങ്ങള്‍ വിജയം തരട്ടെയെന്നും അവകാശവാദങ്ങളില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.