ഫയലുകള്‍ തീർപ്പാക്കാൻ മൂന്ന്മാസ തീവ്രയജ്ഞ പരിപാടി
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മൂന്ന് മാസക്കാലം തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കാലപ്പഴക്കമനുസരിച്ച് ജൂലൈ 31 നുള്ളില്‍ തന്നെ തിട്ടപ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ പരാതികളില്‍ നടപടി എടുക്കുക എന്നത് പരമപ്രധാനമാണ്. അത്തരം കാര്യങ്ങളില്‍, അതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പരാതികള്‍ ബാക്കിയുണ്ടെങ്കില്‍ മന്ത്രിമാര്‍ നേരിട്ട് പരിശോധിച്ച് നടപടി സ്വീകരിക്കും.