തിരുവനന്തപുരം വിമാനത്താവള കൈമാറ്റം: സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമല്ലെന്നും അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് കൈമാറ്റം പാടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവൽക്കരണത്തെ എതിർത്തു. നിയമസഭയിൽ പ്രമേയം കൊണ്ടുവരികയും ചെയ്യും.